
ന്യൂഡൽഹി • ആഫ്രിക്കൻ രാജ്യമായ ഇത്യാപ്യയിലെ ഹയ്ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചുള്ള ചാരവും പൊടിപടലങ്ങളും പടർന്നതുമൂലമുള്ള ആശങ്ക ഇന്ത്യയെ വിട്ടൊഴിയുന്നു. ചാരവും പൊടിപടലവും ഇന്നലെ വൈകിട്ടോടെ ഇന്ത്യയുടെ ആകാശമേഖല കടന്നു ചൈനയിലേക്കു നീങ്ങി. പൊടിപടലം സഞ്ചരിക്കുന്നത് 25,000 അടി ഉയരത്തിലായതിനാൽ വായുഗുണനിലവാരത്തെയോ കാലാവസ്‌ഥയെയോ ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ചില വിമാന സർവീസുകളെ ബാധിച്ചു.
തിങ്കളാഴ്ച വൈകിട്ട് എട്ടോടെയാണ് രാജസ്‌ഥാൻ വഴി ചാരമേഘങ്ങൾ ഇന്ത്യൻ ആകാശത്തേക്കു കടന്നത്. അതിനു ശേഷമുള്ള 24 മണിക്കൂറിനിടെ എയർ ഇന്ത്യയ്ക്ക് മാത്രം 13 വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നു. ആശങ്കപ്പെടാനില്ലെന്നും സിഗതികൾ സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ടെന്നു ം കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു.
ജിദ്ദ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയ ഉറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഇന്നു രാവിലെ 11ന് പ്രത്യേക വിമാനം സജ്ജമാക്കി അയയ്ക്കും ജിദ്ദയിൽ കുടുങ്ങിയിരിക്കുന്ന കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്കവിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകിട്ട് 3.55ന് കൊച്ചിയിലെത്തും.
















© Copyright 2025. All Rights Reserved