അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തിൽ 14 ഇടത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ! ജാഗ്രത

21/05/25

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന്‍റെ മുന്നോടിയായി അതിതീവ്ര മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തുടരുന്നു. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിലാകട്ടെ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിലാണ്. വിളപ്പിൽശാല, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി, ധർമ്മടം, ഉദുമ തുടങ്ങിയ 14 ഇടങ്ങളിൽ യു വി ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. ഇതിൽ തന്നെ പൊന്നാനിയിലും മൂന്നാറും തൃത്താലയിലും കോന്നിയിലും ചെങ്ങന്നൂരിലും യു വി ഇൻഡക്സ് 8 ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu