
ദില്ലി: തേജസ് വിമാനങ്ങളുടെ കൈമാറ്റം അടുത്ത വർഷം മാർച്ചോടെയെന്ന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ (എച്ച്എഎൽ) ഉറപ്പിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) സംശയം. ഒക്ടോബർ 17-ന് ആദ്യ വിമാനത്തിന്‍റെ ഉദ്ഘാടന പറക്കൽ നാസിക്കിൽ നടക്കവേയാണ് എച്ച്എഎൽ സിഎംഡി ഡി കെ സുനിൽ പുതിയ സമയ പരിധി പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സന്നിഹിതനായിരുന്നു. എന്നാൽ വ്യോമസേന ഓർഡർ ചെയ്ത 83 വിമാനങ്ങളിൽ ആദ്യ രണ്ട് വിമാനങ്ങൾ ഒക്ടോബറിൽ തന്നെ കൈമാറുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ഐഎഎഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
“അമേരിക്കയിൽ നിന്നുള്ള എഞ്ചിൻ വിതരണത്തിലെ കാലതാമസം കാരണമാണ് വിമാനം വൈകുന്നതെന്ന് എച്ച്എഎൽ ഞങ്ങളെ വിശ്വസിപ്പിച്ചു. എന്നാൽ വസ്തുത വ്യത്യസ്തമാണ്. എച്ച്എഎല്ലിന് ഇതുവരെ നാല് എഞ്ചിനുകൾ ലഭിച്ചു, ആദ്യത്തേത് ഏപ്രിലിൽ ലഭിച്ചു. ഞങ്ങൾ എഞ്ചിനുകൾക്കായി കാത്തിരിക്കുകയാണെന്ന് എച്ച്എഎൽ പറഞ്ഞു. എഞ്ചിനുകൾ ഇവിടെയുണ്ട്, പക്ഷേ യുദ്ധവിമാനം എവിടെ?”- വ്യോമസേന വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസബിൾ റിപ്പോർട്ട് ചെയ്തു
















© Copyright 2025. All Rights Reserved