‘അനീതിക്കിരയായി’: 2 കോടി ഡോളർ നഷ്ടപരിഹാരം തേടി മഹമൂദ് ഖലീൽ

12/07/25

വാഷിങ്ടൻ . പലസ്‌തീൻ അനുകൂല പ്രക്ഷോഭം നയിച്ച് അറസ്‌റ്റിലായി 3 മാസത്തിലേറെക്കാലം തടവിൽ കഴിഞ്ഞ കൊളംബിയ സർവകലാശാല വിദ്യാർഥി മഹ്‌മൂദ് ഖലീൽ നഷ്ടപരിഹാരം തേടുന്നു. അറസ്‌റ്റ് ഭരണഘടനാവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായിരുന്നെന്നും അനീതിക്കിരയായെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടത്തിലെ ഹോലാൻഡ് സെക്യൂരിറ്റി, സ്‌റ്റേറ്റ് ഡിപ്പാർട്‌മെൻ്റുകളിൽനിന്ന് ഖലീൽ 2 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തി നിശബ്ദനാക്കാൻ ഭരണകൂടത്തിനാകില്ലെന്ന സന്ദേശം നൽകുന്നതിനുകൂടിയാണിതെന്ന് ഖലീൽ (30) പറഞ്ഞു. പലസ്തീൻ വംശജനും യുഎസിൽ സ്ഥിരതാമസക്കാരനുമായ ഖലീലിനെ നാടുകടത്താനുള്ള ഭരണകൂടശ്രമങ്ങൾ ആഗോള വിമർശനത്തിനിടയായിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu