
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നായ മീഥെയ്ൻ അന്‍റാർട്ടിക് സമുദ്രത്തിന്‍റെ അടിത്തട്ടിലുള്ള വിള്ളലുകളിലൂടെ അപകടകരമായ വേഗതയിൽ പുറത്തുവരുന്നതായി കണ്ടെത്തി ശാസ്ത്രജ്ഞർ. നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്, ദക്ഷിണ സമുദ്രത്തിലെ റോസ് കടലിലുള്ള ആഴം കുറഞ്ഞ ഭാഗത്ത് (16 മുതൽ 790 അടി വരെ ആഴം) 40-ൽ അധികം മീഥെയ്ൻ ചോർച്ചകൾ (methane seeps) ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞതായാണ്. കപ്പൽ ഉപയോഗിച്ചുള്ള അക്കോസ്റ്റിക് സർവേകൾ, വിദൂര നിയന്ത്രിത വാഹനങ്ങൾ (ROVs), മുങ്ങൽ വിദഗ്‌ധർ എന്നിവയുടെ സഹായത്തോടെയാണ് മീഥെയ്ൻ ചോർച്ചകൾ കണ്ടെത്തിയത്. ശക്തമായ ഹരിതഗൃഹ വാതകമായ മീഥെയ്‌ന്‍ ചോരുന്നത് ആഗോള കാലാവസ്ഥ താറുമാറാക്കിയേക്കാമെന്ന ആശങ്ക ഇതോടൊപ്പം ഉയരുന്നു.
















© Copyright 2025. All Rights Reserved