
ഇറാനുമേൽ ഇസ്രേയൽ തുടരുന്ന ആക്രമണങ്ങൾക്കിടെ ചർച്ചകൾക്കായി നിരവധി തവണ അമേരിക്കയുടെ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. അമേരിക്ക ഇസ്രയേലിന്റെ 'പാർട്ണർ ഇൻ ക്രൈം' ആയിരിക്കുമ്പോൾ ഇക്കാര്യത്തിൽ ഇറാന് ഒന്നും തന്നെ പറയാനില്ല. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുംവരെ ആരുമായും ചർച്ചകൾക്കില്ലെന്നും മന്ത്രി പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
-------------------aud-------------------------------
ഇറാന്റെ മിസൈൽ പദ്ധതി പ്രതിരോധപരവും, കൃത്യമായി ലക്ഷ്യമിട്ടതുമാണ്. നൈതികവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുമാണ് തങ്ങൾ പ്രതിരോധം രൂപകൽപ്പന ചെയ്തിട്ടുള്ളത്. സൈനിക, സാമ്പത്തിക മേഖലകളെ മാത്രം ലക്ഷ്യമിട്ടാണ് പ്രത്യാക്രമണങ്ങൾ നടത്തുന്നത്. ജനവാസ കേന്ദ്രങ്ങളോ ആശുപത്രികളോ ആക്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
















© Copyright 2025. All Rights Reserved