അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടിവച്ചിട്ട് യുഎസ്, പടക്കപ്പലിന് നേർക്ക് വന്നെന്ന് ആരോപണം; ആക്രമിച്ചത് എഫ്–35സി ഉപയോഗിച്ച്

04/02/26

വാഷിങ്‌ടൻ യുഎസ് പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേർക്കുവന്ന ഇറാൻ്റെ ഡ്രോൺ വെടിവച്ചിട്ടു. വിമാനവാഹിനിക്കപ്പലിനെ ആക്രമണ സ്വഭാവത്തോടെ സമീപിച്ചതോടെയാണ് ഇറാനിയൻ ഡ്രോൺ വെടിവച്ചിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. വിമാനവാഹിനിക്കപ്പലിനെയും അതിലെ ജീവനക്കാരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോൺ വെടിവച്ചിട്ടതെന്നും സെൻട്രൽ കമാൻഡ വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞു.

ചൊവാഴ്‌ച അറബിക്കടലിൽ വച്ചായിരുന്നു സംഭവം കടലിൽ സഞ്ചരിക്കുന്നതിനിടെയാണ് യുഎസ് വിമാനവാഹിനിക്കപ്പലിനടുത്തേക്ക് അടുക്കുന്ന ഇറാനിയൻ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കപ്പലിലെ എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോൺ വെടിവച്ചിടുകയായിരുന്നുവെന്ന് യുഎസ് സൈനിക വക്‌താവ് പറഞ്ഞു.

അതിനിടെ യുഎസുമായുള്ള ആണവചർച്ചകൾ വെള്ളിയാഴ്ച‌ ഒമാനിൽ വച്ച് നടത്തണമെന്ന് ഇറാൻ അഭ്യർഥിച്ചതായി റിപ്പോർട്ട്. മറ്റ് അറബ് രാജ്യങ്ങളെ ഒഴിവാക്കി, യുഎസ്-ഇറാൻ ഉഭയകക്ഷി ചർച്ചകളിലേക്ക് പരിമിതപ്പെടുത്താനാണ് ഇറാൻ സമ്മർദം ചെലുത്തുന്നതെന്നാണ് റിപ്പോർട്ട്. ഇറാൻ - യുഎസ് സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ചർച്ചകൾ വേഗത്തിലാക്കാനുള്ള നീക്കം ഇറാൻ്റെ ഭാഗത്തുനിന്ന് നടക്കുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu