
ടെൽ അവീവ് ഇസ്രയേൽ പ്രസിഡൻ്റ് യിസാക് ഹെർസോഗിന് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യിസാക് ഹെർസോഗിൻ്റെ ഓഫിസ് തന്നെയാണു ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീർഘകാലമായി അഴിമതിക്കേസുകളിൽ വിചാരണ നേരിടുകയാണ് ബെന്യാമിൻ നെതന്യാഹു.
"കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന അസാധാരണമായ അഭ്യർത്ഥനയാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം, പ്രസിഡൻ്റ് ഈ അപേക്ഷ ഉത്തരവാദിത്തത്തോടെയും ആത്മാർത്ഥമായും പരിഗണിക്കും"-ഹെർസോഗിന്റെ ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞു. നെതന്യാഹുവിനോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഹെർസോഗിന് കത്തയച്ചിരുന്നു. അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രായേലി പ്രധാനമന്ത്രിയാണു നെതന്യാഹു. മൂന്ന് വ്യത്യസ്ത കേസുകളിലായാണു വിചാരണ നേരിടുന്നത്.
















© Copyright 2025. All Rights Reserved