നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള അൻവറിന്റെ ഉപാധികളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . അൻവറിനുള്ള മറുപടി നാവിൻ തുമ്പിലുണ്ട്. എന്നാൽ താൻ മറുപടി നൽകുന്നില്ലെന്ന് വിഡി സതീശൻ (vd satheesan)പറഞ്ഞു. മുക്കാൽ പിണറായിയെന്ന പിവി അൻവറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു. അൻവറുമായി ഇനി ഒരു ചർച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
-------------------aud-----------------------------
അതേസമയം ദേശീയപാത നിർമ്മാണത്തിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സി വേണുഗോപാൽ അധ്യക്ഷനായ സമിതി അന്വേഷിക്കുന്നതിൽ എന്താണ് സർക്കാരിന് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പാലാരിവട്ടം പാലം ഇടിഞ്ഞു വീഴാതിരുന്നിട്ടും മന്ത്രിയെ വിജിലൻസ് കേസിൽ പെടുത്തി. കേന്ദ്രസർക്കാരിനെയും ബിജെപിയെയും സംസ്ഥാന സർക്കാരിന് പേടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഹൈവേ നിർമാണം സിബിഐ അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കൂരിയാട് തകർന്ന പാത പുനർനിർമ്മിക്കാൻ ഒരു വർഷം വേണ്ടി വരും എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
© Copyright 2024. All Rights Reserved