സാന്തിയാഗോ അർജൻ്റീനയിലും ചിലെയിലും ഭൂചലനം. 7.4
തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരുരാജ്യങ്ങളുടെയും തെക്കൻ പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജൻ്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ പരുക്കുകളോ ഇതുവരെയും റിപ്പോർട്ട് ചെയ്തില്ല.
ഭൂചലനത്തെ തുടർന്ന് പിലെ ഭരണകൂടം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് രാജ്യത്തെ തീരമേഖലയായ മഗല്ലനീസിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലെ ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങളോട് മഗല്ലനീസിൽനിന്നും സമീപപ്രദേശങ്ങളിൽ നിന്നും മാറി താമസിക്കാൻ ചിലെൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അഭ്യർഥിച്ചു.
© Copyright 2024. All Rights Reserved