
നവംബറിൽ കേരളത്തിൽ കളിക്കാൻ എത്തുന്ന അർജൻറൈൻ ടീമിൻറെ എതിരാളികളായി ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്തും സമൂഹമാധ്യമങ്ങളിലും ചൂടേറിയ ചർച്ച. നവംബറിൽ കേരളത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യൻമാരായ അർജൻറീനയുടെ എതിരാളികളായി സർക്കാർ പരിഗണിക്കുന്നത് ഓസ്ട്രേലിയ, ഖത്തർ, സൗദി അറേബ്യ ടീമുകളെയാണ്. ഒരാഴ്ചയ്ക്കകം അർജൻറീനയുടെ എരാളികളെ സർക്കാർ നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഫ റാങ്കിംഗിൽ ഓസ്ട്രേലിയ ഇരുപത്തിനാലും ഖത്തർ അൻപത്തിമൂന്നും സൗദി അറേബ്യ അൻപത്തിയൊൻപതാം സ്ഥാനത്തുമാണ്. പതിനേഴാം സ്ഥാനത്തുള്ള ജപ്പാനാണ് ഫിഫ റാങ്കിംഗിൽ മുന്നിലുള്ള ഏഷ്യൻ ടീം.
-------------------aud------------------------------
ഫിഫ റാങ്കിംഗിൽ ആദ്യ 50ലുള്ള ഏതെങ്കിലും ടീമിനെയാണ് അർജൻറീനയുടെ എതിരാളികളായി പരിഗണിക്കുന്നതെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ ടീം അടക്കം അർജൻറീനയുമായി സൗഹൃദ മത്സരം കളിക്കാൻ താൽപര്യം അറിയിച്ച് സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഖത്തറിൽ നടന്ന കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിൽ അർജൻറീനയെ അട്ടിമറിച്ച ഒരേയൊരു ടീം സൗദി അറേബ്യയാണെന്നും അതുകൊണ്ട് സൗദി അറേബ്യയെ ലോക ചാമ്പ്യൻമാരുടെ എതിരാളികളാക്കണമെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ആദ്യം ലീഡെടുത്ത അർജൻറീനക്കെതിരെ രണ്ട് ഗോൾ തിരിച്ചടിച്ചാണ് സൗദി അന്ന് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്.
ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളെല്ലാം ആധാകാരികമായി ജയിച്ച് അർജൻറീന ലോക ചാമ്പ്യൻമാരായി. മെസി ലോകകപ്പിൽ മുത്തമിടുകയും ചെയ്തു. എങ്കിലും ഖത്തർ ലോകകപ്പിൽ അർജൻറീനയെ തോൽപിച്ച ഏക ടീമെന്ന ഖ്യാതി സൗദിക്ക് സ്വന്തമായി. എങ്കിലും സൗദിയാണ് കേരളത്തിലെ എതിരാളികളെങ്കിൽ അന്നത്തെ വീട്ടാത്ത കടം വീട്ടാൻ അർജൻറീനക്കും മെസിക്കും ലഭിക്കുന്ന അവസരമാകുമിതെന്നാണ് ആരാധകർ പറയുന്നത്.
















© Copyright 2025. All Rights Reserved