അൾജീരിയൻ ബോക്സർ ഇമാനെ ഖലീഫ് പുരുഷനാണെന്ന് ഇന്ത്യൻ ലാബിന്റെ റിപ്പോർട്ട്. 2023ൽ നടത്തിയ ടെസ്റ്റിന്റെ വിവരങ്ങളാണ് ചോർന്നത്. ഖലീഫിന് എക്സ് വൈ ക്രോമസോമാണ് ഉള്ളതെന്നും ഇത് പുരുഷൻമാരുമായി ബന്ധപ്പെട്ടതാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
-------------------aud------------------------------
അമേരിക്കൻ കോളജ് ഓഫ് പതോളജിസ്റ്റിന്റേയും ഐ.എസ്.ഒയുടേയും അംഗീകാരമുള്ള ഡൽഹിയിലെ ഡോ.ലാൽ പാത് ലാബ്സിലാണ് പരിശോധന നടത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തതിൽ 2023ൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇമാനെ ഖലീഫിനെ റഷ്യ വിലക്കിയിരുന്നു. എന്നാൽ, 2024ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ അവർക്ക് പങ്കെടുക്കാൻ അനുമതി ലഭിക്കുകയും മത്സരത്തിൽ അവർ സ്വർണം നേടുകയും ചെയ്തിരുന്നു. അതേസമയം, പരിശോധനഫലം അംഗീകരിക്കാൻ ഒളിമ്പിക്സ് അധികൃതർ തയാറായിട്ടില്ല. പരിശോധനയുടെ ആധികാരികത ചോദ്യം ചെയ്ത അവർ ഇതിൽ റഷ്യയുടെ ഇടപെടലിനുള്ള സാധ്യതയും തള്ളികളഞ്ഞില്ല. ഒളമ്പിക്സിൽ ഇറ്റാലിയൻ ബോക്സർ അഞ്ജേല കാരിനിയാണ് ഖലീഫിനെ നേരിട്ടത്.
© Copyright 2024. All Rights Reserved