ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തുന്ന പഠനത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ബഹിരാകാശത്ത് പേശികളുടെ നഷ്ടം ചെറുക്കുന്നതിനെക്കുറിച്ചും പേശി പുനരുജ്ജീവനത്തെയും കുറിച്ചുള്ള പരീക്ഷണങ്ങൾ. ഭൂമിയിലെ പേശി രോഗങ്ങൾക്കും വാർദ്ധക്യത്തിനുമുള്ള ചികിത്സകളെ ഈ പഠനങ്ങൾ ഉത്തേജിപ്പിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ ശാസ്ത്രത്തിന് ഒരു പ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്നു.
ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാൻഷു ശുക്ലയും നാസയും ബയോസെർവ് സ്‌പേസ് ടെക്‌നോളജീസും ചേർന്ന് ഐഎസ്‌എസിൽ പേശി പുനരുജ്ജീവന പഠനത്തിന് നേതൃത്വം നൽകുന്നു. മൈക്രോഗ്രാവിറ്റിയിലെ പേശികളുടെ നഷ്ടം മനസ്സിലാക്കുകയും ബഹിരാകാശ യാത്രികർക്ക് മികച്ച പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ പഠനത്തിന്‍റെ ലക്ഷ്യം.
© Copyright 2024. All Rights Reserved