നോറോവൈറസ് ഇൻഫെക്ഷനുകൾ സൃഷ്ടിച്ച കൊടുങ്കാറ്റ് റെക്കോർഡ് ഉയരം കീഴടക്കിയതായി ഇംഗ്ലണ്ടിലെ ആശുപത്രികൾ. ഗുരുതരമായ ശർദ്ദിൽ സൃഷ്ടിക്കുന്ന വൈറസ് ശരീരതാപം ഉയർത്തുകയും, വയറ്റിളക്കത്തിന് കാരണമാകുകയും, കൈകാലുകളിൽ വേദന സമ്മാനിക്കുികയുമാണ് ചെയ്യുക. ചില കേസുകളിൽ ഇത് ജീവൻ അപകടത്തിലാക്കുന്ന നിലയിലേക്കാണ് മാറുന്നത്. വർഷത്തിൽ 80 പേർക്കെങ്കിലും ഇതുമൂലം ജീവഹാനി സംഭവിക്കുന്നുണ്ട്.
-------------------aud--------------------------------
കഴിഞ്ഞ ആഴ്ച ശരാശരി 1160 രോഗികൾ ഒരു ദിവസം നോറോവൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി എൻഎച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ കണക്കാക്കുന്നു. ഒരാഴ്ച മുൻപത്തെ കണക്കുകളെ അപേക്ഷിച്ച് 22 ശതമാനമാണ് വർദ്ധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി കേസുകളാണ് ഇക്കുറി റിപ്പോർട്ട് ചെയ്യുന്നത്.
© Copyright 2024. All Rights Reserved