ആഡംബര വസതികൾക്ക് പ്രത്യേകം നികുതി; കർശന നടപടികൾ പ്രഖ്യാപിക്കാൻ ചാൻസലർ റേച്ചൽ റീവ്സ്

25/11/25

യുകെയിൽ വർധിച്ചുവരുന്ന ജീവിതച്ചെലവ് പിടിച്ചുനിർത്താൻ ബജറ്റിൽ കർശന നടപടികൾ ഉണ്ടാകുമെന്ന് ചാൻസലർ റേച്ചൽ റീവ്സ്. ബുധനാഴ്ച അവതരിപ്പിക്കുന്ന തന്റെ രണ്ടാമത്തെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്കൊപ്പം കടുത്ത സാമ്പത്തിക തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് ചാൻസിലർ സൂചന നൽകുന്നത്.

-------------------aud--------------------------------

രണ്ട് കുട്ടികൾക്കുള്ള വെൽഫെയർ ആനുകൂല്യ പരിധി നീക്കം ചെയ്യാനും റെയിൽ യാത്രാനിരക്കുകൾ വർധിപ്പിക്കാതെ നിലനിർത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാൽ 20 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക വിടവ് നികത്താൻ വമ്പൻ നികുതി പരിഷ്കാരങ്ങളും ബജറ്റിൽ ഇടംപിടിച്ചേക്കാം. വരുമാന നികുതി നൽകേണ്ട പരിധി 2030 വരെ മരവിപ്പിക്കാനാണ് നീക്കം. ഇതോടെ ശമ്പള വർധനവിനൊപ്പം കൂടുതൽ സാധാരണക്കാർ ഉയർന്ന നികുതി സ്ലാബുകളിൽ ഉൾപ്പെടും. കൂടാതെ, വിലകൂടിയ വസ്തുവകകൾക്ക് സർചാർജ്, ഇലക്ട്രിക് വാഹനങ്ങൾക്ക് ‘പേ-പെർ-മൈൽ’ അടിസ്ഥാനത്തിലുള്ള നികുതി എന്നിവയും പരിഗണനയിലുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu