പാകിസ്ഥാന്റെ ‘ആണവായുധ ഭീഷണി’ ഇന്ത്യയുടെ അടുത്ത് വിലപ്പോവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാകിസ്ഥാനുമായുള്ള ചർച്ചയുണ്ടെങ്കിൽ ഭീകരതയും പാക് അധീന കശ്‌മീരും മാത്രമായിരിക്കും വിഷയം. ഭീകരതയും വ്യാപാരവും ഒന്നിച്ച് പോകില്ല. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല –-ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധനചെയ്യവെ മോദി പറഞ്ഞു.
-----------------------------
പാക് സൈനികതാവളങ്ങൾക്കും വ്യോമകേന്ദ്രങ്ങൾക്കും വൻ നാശമുണ്ടായി. മുഖംരക്ഷിക്കാൻ അവർ ലോകം മുഴുവൻ ഓടിനടന്ന് അപേക്ഷിച്ചു. ഇന്ത്യ അഭ്യർഥന പരിഗണിച്ചു. നടപടികൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കും. ഇന്ത്യയുടെ ശക്തി ‘ഓപറേഷൻ സിന്ദൂർ’ വ്യക്തമാക്കിക്കൊടുത്തു. ഇത്ര ശക്തമായി തിരിച്ചടിക്കുമെന്ന് ഭീകരർ സ്വപ്‌നം പോലും കണ്ടിരിക്കില്ല. പാകിസ്ഥാൻ അതിർത്തിയിൽ യുദ്ധത്തിന് ശ്രമിച്ചപ്പോൾ അവരുടെ നെഞ്ചിലായിരുന്നു ഇന്ത്യയുടെ ആക്രമണം–- മോദി പറഞ്ഞു.
© Copyright 2024. All Rights Reserved