ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ തുടർന്ന് സൈനികർക്ക് രാജ്യത്തിന്റെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ച് ദിവസങ്ങൾക്ക് ശേഷം നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയാണ് സൈനികരെ അഭിനന്ദിച്ചത്.
-------------------aud--------------------------------
സൈനികർക്കൊപ്പം ആശയവിനിമയം നടത്താനും മോദി സമയം ചെലവഴിച്ചു. ആദംപൂർ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികൾ മോദി വിലയിരുത്തി. ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറിന്' ശേഷം മെയ് 9, 10 തീയതികളിലെ രാത്രിയിൽ പാകിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ച വ്യോമസേനാതാവളങ്ങളിൽ ആദംപൂരും ഉൾപ്പെടുന്നു. ആദംപൂരിലെ ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തുവിട്ട ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ച് തകർത്തുവെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് പാകിസ്ഥാന്റെ വ്യാജ ആരോപണമാണ് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉദ്യോഗസ്ഥർ നിഷേധിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇന്ത്യൻ സായുധ സേന അചഞ്ചലമായ ധൈര്യം പ്രകടിപ്പിച്ചതായാണ് കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.
© Copyright 2024. All Rights Reserved