ആന്തരിക രക്തസ്രാവം; വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില ഗുരുതരം

17/06/25

ബൊഗോട്ട (കൊളംബിയ) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡൻ്റ് സ്‌ഥാനാർഥി മിഗേൽ ഇറിബെയുടെ നില അതീവ ഗുരുതരം ജൂൺ 7 ന് പ്രസംഗം നടത്തുന്നതിനിടെയാണ് 15 വയസ്സ് തോന്നിക്കുന്നയാൾ മിഗേലിനെ വെടിവച്ചത്. തലയിൽ രണ്ടു തവണയും കാലിൽ ഒരു തവണയുമാണ് വെടിയേറ്റത്. ആന്തരിക രക്‌തസ്രാവം തടയുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, മിഗേലിൻ്റെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ പറഞ്ഞു.

രക്തസ്രാവം നിയന്ത്രിക്കാൻ പ്രയാസമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മുൻ വലതുപക്ഷ പ്രസിഡൻ്റ് അൽവാരോ ഉറിബെയുടെ ഡെമോക്രാറ്റിക് സെൻ്റർ പാർട്ടി അംഗമായ മിഗേൽ ഉറിബെ, കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ആഗ്രഹം തുറന്നുപറഞ്ഞത്.
പ്രശസ്ത പത്രപ്രവർത്തക ഡയാന ടർബെയുടെ മകനും 1978 മുതൽ 1982 വരെ കൊളംബിയയെ നയിച്ച ജൂലിയോ സീസർ ടർബെയുടെ ചെറുമകനുമാണ് മിഗേൽ, രാഷ്ട്രീയ കൊലപാതകങ്ങളും ബോംബാക്രമണങ്ങളും സാധാരണമായിരുന്ന 1980 കളിലെയും 1990 കളിലെയും അക്രമങ്ങളിലേക്ക് കൊളംബിയ തിരിച്ചുവരുമോ എന്ന ആശങ്ക മിഗേലിനു നേരെനടന്ന വെടിവയ്പ്‌പോടെ ശക്തമായി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu