
ലൈംഗികാരോപണങ്ങളും കുട്ടിപീഡകനായുള്ള ബന്ധവും മൂലം തിരിച്ചടി നേരിട്ട ആൻഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു. ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്ന സാധാരണ ബ്രിട്ടീഷ് പൗരനിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന്റെ അവസാനഘട്ട നടപടികൾ പൂർത്തിയായിരിക്കുകയാണ്. രാജകീയ സ്ഥാനപ്പേരുകൾ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത് പൂർത്തിയാക്കിക്കൊണ്ട് ആണ് എല്ലാ അവകാശങ്ങളും തിരിച്ചെടുത്തത്.
-------------------aud--------------------------------
മുൻ യോർക്ക് ഡ്യൂക്കിന്റെ ഓർഡർ ഓഫ് ദി ഗ്രാറ്റർ അംഗത്വമാണ് ചാൾസ് രാജാവ് തിങ്കളാഴ്ച ഔദ്യോഗികമായി റദ്ദാക്കിയത്. 1348-ൽ എഡ്വാർഡ് മൂന്നാമൻ രാജാവ് സ്ഥാപിച്ച ഏറ്റവും പഴക്കമേറിയ ബ്രിട്ടീഷ് ഓർഡർ ഓഫ് ഷിവൽറിയാണ് ഇത്. ആൻഡ്രൂവിന്റെ നൈറ്റ് ഓഫ് ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി റോയൽ വിക്ടോറിയ ഓർഡറിന്റെയും കാലാവധി അവസാനിച്ചതായി യുകെയുടെ ഔദ്യോഗിക പബ്ലിക് റെക്കോർഡായ ദി ഗസറ്റിൽ പ്രഖ്യാപിച്ചു.
അതേസമയം, ഈ ക്രിസ്മസ് കാലം കൂടി ആൻഡ്രൂ വിൻഡ്‌സറിലെ റോയൽ ലോഡ്ജിൽ തങ്ങുമെന്നാണ് വെളിപ്പെടുത്തൽ. പുതുവർഷം പിറന്നതിന് ശേഷം മാത്രമായിരിക്കും ഇയാൾ സമ്പൂർണ്ണ വനവാസത്തിനായി സാൻഡിഗ്രാമിലേക്ക് പോകുക. ആൻഡ്രൂവിന്റെ ബാക്കിയുള്ള എല്ലാ രാജകീയ പദവികളും, സ്ഥാനപ്പേരുകളും റദ്ദാക്കുന്നതായി രാജാവ് ഗവൺമെന്റിന് ഔദ്യോഗികമായി അയച്ച റോയൽ വാറണ്ടിലൂടെയാണ് വ്യക്തമാക്കിയത്.
നിലവിൽ റോയൽ നേവിയുടെ വൈസ് അഡ്മിറൽ പദവിയാണ് ആൻഡ്രൂവിന് ബാക്കിയുള്ളത്. എന്നാൽ സൈനിക പദവി നീക്കം ചെയ്യേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. എത്രയും വേഗം ഇതിനുള്ള നടപടിയെടുക്കാൻ ഡിഫൻസ് മേധാവികൾക്ക് ഉപദേശം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
















© Copyright 2025. All Rights Reserved