ഇംഗ്ലണ്ടിലെ ബിരുദാനന്തര അപ്രന്റീസ്ഷിപ്പുകൾക്കുള്ള ധനസഹായം നിർത്താനൊരുങ്ങി സർക്കാർ. പുതിയ നീക്കം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി കൺസർവേറ്റീവ് പാർട്ടി

27/05/25

ഇംഗ്ലണ്ടിലെ ബിരുദാനന്തര  അപ്രന്റീസ്ഷിപ്പുകൾക്കുള്ള ധനസഹായം നിർത്തലാക്കാനുള്ള പദ്ധതികൾ സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ 21 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരിമിതപ്പെടും. അതായത് ബിരുദാനന്തര ബിരുദത്തിന് തുല്യമായ അപ്രന്റീസ്ഷിപ്പുകൾക്ക് ഇനി തൊഴിലുടമകൾ പൂർണ്ണ ധനസഹായം നൽകേണ്ടതായി വരും. 21 വയസ്സിന് താഴെയുള്ളവർക്ക് കൂടുതൽ പരിശീലന അവസരങ്ങൾ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള ഈ നടപടി നിരവധി വിമർശനങ്ങൾ ഇപ്പോൾ നേരിടുന്നുണ്ട്.

-------------------aud--------------------------------

നേരത്തെ ഇത്തരത്തിലുള്ള നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എൻ എച്ച് എസ് പോലുള്ള മേഖലകളിലെ നൂതന പരിശീലനത്തെ ദുർബലപ്പെടുത്തും എന്നും അവർ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ 16 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് അപ്രന്റീസ്ഷിപ്പുകൾ ലഭ്യമാണ്. ജോലിയിലെ പ്രായോഗിക പരിശീലനവും പഠനവും ഇതിൽ ഉൾപ്പെടുന്നു. ലെവൽ അനുസരിച്ച് ഇവ പൂർത്തിയാക്കാൻ ഒന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കും. ലെവൽ 2 അപ്രന്റീസ്ഷിപ്പുകൾ ജിസിഎസ്ഇകൾക്ക് തുല്യമാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu