ഇംഗ്ലണ്ട് സമയം പാഴാക്കയതിന് കൈയടിച്ച ഇന്ത്യക്ക് മറുപടിയുമായി ബെന്‍ സ്റ്റോക്സ്

14/07/25

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമയം പാഴാക്കല്‍ തന്ത്രത്തിനെതിരെ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയതിന്‍റെ ചൂടാറും മുമ്പ് മറുപടിയുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. മൂന്നാം ദിനം അവസാന മിനിറ്റുകളില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക് ക്രോളി ജസ്പ്രീത് ബുമ്രയുടെ പന്ത് കൈയില്‍ കൊണ്ടതോടെ വേദന മാറ്റാന്‍ ഫിസിയോയുടെ സഹായം തേടിയിരുന്നു.

സമയം പാഴാക്കാനുള്ള ഇംഗ്ലണ്ട് താരങ്ങളുടെ ശ്രമമാണിതെന്ന് പറഞ്ഞ് ഇതിനെതിരെ രൂക്ഷമായാണ് ഇന്ത്യൻ താരങ്ങള്‍ പ്രതികരിച്ചത്. ഇന്ത്യൻ താരങ്ങള്‍ കൂട്ടത്തോടെ കൈയടിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നാലാം ദിനം അവസാന സെഷനില്‍ ഇന്ത്യയുടെ ഊഴമായിരുന്നു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടമായി പതറുമ്പോള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ നൈറ്റ് വാച്ച്മാനായി ആകാശ് ദീപാണ് ക്രീസിലെത്തിയത്.

ബ്രെയ്ഡന്‍ കാര്‍സിന്‍റെ ഓവറില്‍ ആകാശ് ദീപിന്‍റെ തുടയില്‍ തട്ടിയ പന്തില്‍ ഇംഗ്ലണ്ട് എല്‍ബിഡബ്ല്യുവിനായി റിവ്യു എടുത്തെങ്കിലും നോട്ടൗട്ടായി. ഇതിന് പിന്നാലെ ആകാശ് ദീപ് ഫിസിയോയുടെ സഹായം തേടി. ഫിസിയോ എത്തി പരിശോധിച്ച് വേദന കുറയാനുള്ള സ്പ്രേ അടിച്ചശേഷമാണ് ആകാശ് ദീപ് ബാറ്റിംഗ് തുടര്‍ന്നത്. ഈ സമയമത്രയും ഇംഗ്ലണ്ട് താരങ്ങൾ സമയം നഷ്ടമാകുന്നതിലെ നിരാശപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ബ്രെയ്ഡന്‍ കാര്‍സ് എറി‍ഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്ത് ആകാശ് ദീപ് ഫലപ്രദമായി പ്രതിരോധിച്ചു.

പിന്നാലെ കാര്‍സിനോട് ആകാശ് ദീപ് എന്തോ വിളിച്ചു പറയുകയും കാര്‍സ് അതിന് അതേനാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തു. ഇതുകണ്ട് മറുവശത്തുണ്ടായിരുന്ന കെ എല്‍ രാഹുല്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിനോട് കാര്യങ്ങള്‍ വിശദീകരിക്കാനായി തിരിഞ്ഞെങ്കിലും കൈയടിച്ച് കളിയാക്കുകയായിരുന്നു സ്റ്റോക്സ് ചെയ്തത്. നാലാം ദിനത്തിലെ അവസാന ഓവറില്‍ ആകാശ് ദീപിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബെന്‍ സ്റ്റോക്സ് ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിസലേക്ക് തള്ളിവിടുകയും ചെയ്തു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu