പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ ആരോടും മധ്യസ്ഥത വഹിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശി തരൂർ എംപി ( Shashi Tharoor ) . സംഘർഷം അവസാനിപ്പിക്കാൻ ആർക്കും ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും, അങ്ങനെ ആരും വരേണ്ടെന്നും തരൂർ വാഷിങ്ടണിൽ പറഞ്ഞു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക മധ്യസ്ഥം വഹിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ്, ഈ അവകാശവാദം തള്ളി തരൂർ രംഗത്തു വന്നത്.
-------------------aud--------------------------------
അമേരിക്കയിൽ നാഷണൽ പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിവരിക്കാനായി കേന്ദ്രസർക്കാർ അയച്ച അമേരിക്കയിലേക്കുള്ള ഇന്ത്യൻ സർവകക്ഷി സംഘത്തിന്റെ തലവനാണ് തരൂർ. നമ്മുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടുമ്പോൾ, പാകിസ്ഥാനുമായി ഒരു ചർച്ചയും സാധ്യമല്ല. പാകിസ്ഥാൻ സ്വന്തം മണ്ണിലെ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിച്ചെങ്കിൽ ഇന്ത്യ ഇപ്പോൾ സ്വീകരിച്ച നടപടി വീണ്ടും ആവർത്തിക്കുമെന്ന് തരൂർ മുന്നറിയിപ്പ് നൽകി.
© Copyright 2024. All Rights Reserved