ഇനി ചരിത്രത്തിന്റെ ഭാഗം, ദുബായ് രാജ്യന്തര വിമാനത്താവളം അടച്ചുപൂട്ടുന്നു

15/05/25

ദുബായിയുടെ ചരിത്രത്തിന്റെ ഭാഗവും പ്രവാസികൾക്ക് ഏറെ ഗൃഹാതുരത്വം നൽകുന്നതുമായ ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്‌സ്ബി) 2032 ഓടെ അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെയാണ് നിലവിലെ വിമാനത്താവളം അടച്ചുപൂട്ടുക.

-------------------aud--------------------------------

ദുബായ് നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ തീരുമാനം. 29 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്‌സ്ബി സ്ഥിതി ചെയ്യുന്നത്. ഡിഎക്‌സ്ബി എയർപോർട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങൾക്കായി പുനർവിനിയോഗിക്കാനുള്ള സാധ്യതകളാണ് ചർച്ചകളിൽ ഉരുത്തിരിയുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച വികസന സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ, ജനസംഖ്യാ പ്രവണതകൾ, ഗതാഗത മാതൃകകൾ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം ഇവിടെ വരേണ്ടതെന്നും വിദഗ്ധർ പറയുന്നു.പ്രത്യാശയുണർത്തുന്ന ഭാവിയിൽ പരിസ്ഥിതി, സാമൂഹിക നീതി, ജീവിത നിലവാരം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന സാങ്കേതികവിദ്യ സമന്വയിച്ച ലോ-കാർബൺ മിശ്ര ഉപയോഗ ജില്ല രൂപപ്പെടുത്തുന്നതായിരിക്കണം ലക്ഷ്യമെന്നും ആവശ്യപ്പെടുന്നു. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചകളിൽ ഡിഎക്‌സ്ബി സിഇഒ പോൾ ഗ്രിഫിത്ത്‌സും വികസന പദ്ധതിയുടെ പ്രധാനത്വം വ്യക്തമാക്കിയിരുന്നു. ദുബായുടെ വികസനത്തിൽ ഡിഎക്‌സ്ബിയുടെ ചരിത്രപരമായ സംഭാവനയെ മറക്കരുതെന്നും വിമാനത്താവളത്തിന്റെ വാസ്തുശിൽപം സംബന്ധമായ സവിശേഷതകൾ സംരക്ഷിക്കണമെന്നും നിർദേശങ്ങളിലുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu