നൂറ്റാണ്ടുകളോളം പോരാടി ലോക തൊഴിലാളികൾ നേടിയെടുത്ത അവകാശമാണ് 'എട്ട് മണിക്കൂര്‍ ജോലി എട്ട് മണിക്കൂര്‍ വിശ്രമം എട്ട് മണിക്കൂര്‍ വിനോദം'. എന്നാല്‍, ഒരു അവസരം വീണ് കിട്ടിയത് പോലെ കൊവിഡിന് പിന്നാലെ കോര്‍പ്പറേറ്റുകളും കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ ഭരിക്കുന്ന ഭരണകൂടങ്ങളും തൊഴില്‍ നിയമങ്ങളില്‍ പലതും എടുത്ത് കളയാന്‍ അത്യുത്സാഹം കാണിച്ചു. നിരവധി രാജ്യങ്ങൾ പതിറ്റാണ്ടുകളായി നിലനിര്‍ത്തിയിരുന്ന തൊഴില്‍ നിയമങ്ങൾ കോര്‍പ്പറേറ്റുകൾക്ക് വേണ്ടി പൊളിച്ചെഴുതി. ഇന്ത്യയും ഈ പാത പിന്തുടര്‍ന്നു കര്‍ണ്ണടകയും ഉത്തര്‍പ്രദേശും കൊവിഡ് കാലത്ത് തന്നെ തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ആന്ധ്രാപ്രദേശും തൊഴില്‍ നിയമങ്ങൾ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു.
ഒരു ദിവസത്തെ തൊഴില്ഒ സമയം ഒമ്പതില്‍ നിന്നും പത്ത് മണിക്കൂറായി ഉയര്‍ത്താനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാറിന്‍റെ തീരുമാനം. എന്നാല്‍, ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ആന്ധ്രാപ്രദേശിലെ ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്‍റെ പുതിയ തീരുമാനത്തിലൂടെ സ്വകാര്യ കമ്പനികൾക്കും ഫാക്ടറികൾക്കും പരമാവധി ജോലി സമയം പത്ത് മണിക്കൂറായി ഉയർത്താൻ അനുവദിക്കും. തൊഴിലാളികൾക്കും നിക്ഷേപകർക്കും അനുകൂലമാക്കുന്നതിനായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (ഐ ആൻഡ് പിആർ) മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞു.
© Copyright 2024. All Rights Reserved