
ജക്കാർത്ത . കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തൊനീഷ്യയിൽ 303 മരണം 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാഗങ്ങളാണ് കൂടുതൽ ഒറ്റപ്പെട്ടത്. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ ഒരാഴ്ചയായി കനത്ത മഴയാണ്.
നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ, അടിസ്‌ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്‌തു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ഉണ്ടായ റോഡ് തടസം മറികടക്കാൻ രക്ഷാസേന ശ്രമിക്കുന്നുണ്ടെന്നും ആളുകൾ റോഡിൻ്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ഇന്തൊനീഷ്യ സൈനിക മേധാവി സുഹര്യാൻ്റോ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്തൊനീഷ്യയിലെ വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ രണ്ടു ദിവസം മുൻപ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മഴ ശക്തമായത്. നേരത്തെ വടക്കൻ സുമാത്ര പ്രവിശ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചിരുന്നു.
















© Copyright 2025. All Rights Reserved