ഏകദിന ലോകകപ്പിൽ സെമി ഉറപ്പിച്ച് ഇന്ത്യ മുന്നോട്ട് പോവുകയാണ്. ആദ്യത്തെ അഞ്ച് മത്സരങ്ങളും ജയിച്ച ഏക ടീമായാണ് ഇന്ത്യ സെമിയിലേക്കടുക്കുന്നത്. ഇതിനോടകം 10 പോയിന്റുകളാണ് ഇന്ത്യക്ക് ലഭിച്ചത്. നാല് മത്സരങ്ങൾ ശേഷിക്കെ ഇന്ത്യക്ക് രണ്ട് മത്സരങ്ങൾ ജയിക്കാനായാൽ സെമിയിൽ സീറ്റുറപ്പിക്കാനാവും. ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ ടീമുകളും സെമി ലക്ഷ്യം വെച്ചാണ് മുന്നോട്ട് പോകുന്നത്. ആതിഥേയരെന്ന നിലയിൽ ഇന്ത്യ ഇത്തവണ സജീവ കിരീട പ്രതീക്ഷയോടെ കുതിക്കുമ്പോൾ ഏറ്റവും കൂടുതൽ കൈയടി വാങ്ങുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയുമാണ്. രണ്ട് പേരും മികച്ച ഫോമിൽ കളിക്കുന്നതാണ് ഇന്ത്യയുടെ വിജയക്കുതിപ്പിന് പിന്നിലെ ഊർജമെന്ന് നിസംശയം പറയാം. റൺവേട്ടയിൽ ടോപ് ഫൈവിൽ കോലിയും രോഹിത്തുമുണ്ട്. എന്നാൽ ഇന്ത്യയുടെ ഗംഭീര പ്രകടനത്തിന് പിന്നിൽ വാഴ്ത്തപ്പെടാത്ത ഹീറോ പരിശീലകൻ രാഹുൽ ദ്രാവിഡാണ്. രവി ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ പരിശീലകസ്ഥാനം ദ്രാവിഡ് ഏറ്റെടുക്കുമ്പോൾ വലിയ വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടി.പോരായ്മകൾ പരിഹരിക്കാൻ
തന്ത്രപരമായ പദ്ധതികൾ ആവിഷ്കരിച്ച് താരങ്ങളെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ ദ്രാവിഡ് പ്രത്യേകം ശ്രദിക്കുന്നുണ്ട്... ഇത്തരത്തിൽ തന്ത്രപരമായി ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ദ്രാവിഡ് കാട്ടുന്ന മിടുക്ക് ഇന്ത്യയുടെ വിജയങ്ങളിൽ നിർണ്ണായകമാവുന്നുണ്ടെന്ന് പറയാം
© Copyright 2023. All Rights Reserved