ദില്ലി: ഇന്ത്യയും പാകിസ്ഥാനും അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി.രണ്ടു ഡിജിഎംഒമാരും ഇന്ന് വിവരം പരസ്പരം കൈമാറിയേക്കും. അതിർത്തിയിൽ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും. അതിർത്തികളിൽ എത്തിച്ച കൂടുതൽ പടക്കോപ്പുകളും പിൻവലിക്കും. ഡിജിഎംഒമാർ ചർച്ച തുടരാൻ പ്രതിനിധികളെ ചുമതലപ്പെടുത്തിയേക്കും.
അതിനിടെ വെടിനിര്‍ത്തലിന് സ്വീകരിച്ച വഴികൾ പ്രതിപക്ഷം ചോദ്യം ചെയ്യരുതെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. കക്ഷിഭേദമില്ലാതെ വെടിനിര്‍ത്തലിൽ സർക്കാരിനൊപ്പം നില്‍ക്കണമെന്നും മെഹബൂബ പറഞ്ഞു. ഈ മാസം 25ന് എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഓപ്പറേഷൻ സിന്ദൂരിനെ പറ്റി യോഗത്തിൽ വിശദീകരിച്ചേക്കും.
© Copyright 2024. All Rights Reserved