മെയ് 10ന് 11 പാക് വ്യോമതാവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. പാകിസ്ഥാൻ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ആക്രമണത്തിൽ പാകിസ്ഥാന്റെ എഫ്-16, ജെ-17 ഉൾപ്പെടെ ഒട്ടേറെ യുദ്ധവിമാനങ്ങൾ തകരുകയും ചെയ്തു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു സ്‌ക്വാഡ്രൺ ലീഡറും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50 ലധികം പേർ കൊല്ലപ്പെട്ടുവെന്നും സർക്കാർ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
-----------------------------
അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനും ഡ്രോൺ ആക്രമണത്തിനും മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
എഫ് -16, ജെഎഫ് -17 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന പാകിസ്ഥാനിലെ സർഗോധ, ഭോലാരി തുടങ്ങിയ പ്രധാന ആയുധപ്പുരകളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ആക്രമണം എന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഭോലാരി വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് സ്‌ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50 ലധികം പേർ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
© Copyright 2024. All Rights Reserved