ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മെയ് 10ന് ഇന്ത്യയും പാകിസ്താനും വെടിനിർത്താൻ ധാരണയായതിന് ശേഷം ഇതാദ്യമായാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് സമാധാനത്തിനുള്ള ശ്രമങ്ങളുണ്ടാവുന്നത്.
-------------------aud--------------------------------
നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ജലമന്ത്രാലയം കേന്ദ്രത്തിന് കത്തയച്ചു. നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ൽ ലോകബാങ്കിൻറെ മധ്യസ്ഥതയിൽ രൂപവത്കരിച്ച കരാറിൽനിന്ന് ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് ഇന്ത്യ പിന്മാറിയത്. ഭീകരതക്കെതിരെ പാകിസ്താൻ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാർ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
© Copyright 2024. All Rights Reserved