ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാൻ പാശ്ചാത്യരാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റഷ്യ. ചൈനീസ് വിരുദ്ധമായ ലോകക്രമം ഉണ്ടാക്കുന്നതിൻറെ ഭാഗമാണിതെന്നും റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവ് പ്രതികരിച്ചു.
------------------aud--------------------------------
ഏഷ്യ - പസിഫിക് മേഖലയെ ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ വിളിക്കുന്നത് ഇൻഡോ - പസിഫിക് മേഖല എന്നാണ്. അതിലൂടെ പരസ്പര ശത്രുത ഇല്ലാതിരുന്ന രാജ്യങ്ങൾക്ക് ഇടയിൽ പോലും ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിൽ തർക്കം ഉണ്ടാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ഇതിലൂടെ ശ്രമിക്കുന്നത്. ഇത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമമാണെന്ന് പ്രസിഡൻറ് വ്ലാഡിമർ പുടിൻ തന്നെ പറഞ്ഞതാണെന്നും സെർഗെയ് ലാവ്‍റോവ് പറഞ്ഞു.
© Copyright 2024. All Rights Reserved