രഞ്ജിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് സീസണിൽ മികച്ച മുന്നേറ്റമാണ് നിലവിലെ ചാംപ്യൻമാർ നടത്തുന്നത്. ത്രിപുരയാണ് മൂന്നാം പോരാട്ടത്തിലെ എതിരാളികൾ. ഈ മത്സരത്തിൽ പൃഥ്വി ടീമിൽ കളിക്കില്ല.
അമിത ഭാരവും, അച്ചടക്കമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് 24കാരനായ താരത്തെ ഒഴിവാക്കിയത്. ഈ കാരണത്താലാണ് താരത്തെ ഒഴിവാക്കുന്നത് എന്നത് ടീം സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ താരത്തിന്റെ ശാരീരിക ക്ഷമതയിലും പെരുമാറ്റത്തിലും പരിശീലകർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടീ അധികൃതരോ, സെലക്ഷൻ കമ്മിറ്റിയോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. ക്യാപ്റ്റൻ അജിൻക്യ രഹാനെ, പരിശീലകൻ ഓംകാർ സാൽവി എന്നിവർ താരത്തെ ടീമിൽ നിന്നു മാറ്റണമെന്നു ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പിന്നാലെയാണ് നടപടി.
© Copyright 2024. All Rights Reserved