ന്യൂഡൽഹി. ഇന്ത്യ എതിർത്തിട്ടും ഐഎംഎഫിനു പിന്നാലെ എഡിബിയും (ഏഷ്യൻ ഡവലപ്മെന്റ് ബാലി) പാക്കിസ്ഥാന് 80 കോടി ഡോളറിൻ്റെ സാമ്പത്തികസഹായം അനുവദിച്ചു. 30 കോടി ഡോളർ പോളിസി അധിഷ്‌ഠിത വായ്‌പയും 50 കോടി ഡോളർ വിവിധ പദ്ധതികൾക്കുള്ള സഹായവുമാണ്. എഡിബിയുടെ "റിസോഴ്‌സ് മൊബിലൈസേഷൻ റിഫോം പ്രോഗ്രാമി'ന്റെ ഭാഗമായാണു തും അനുവദിച്ചത്. സാമ്പത്തികരംഗത്ത് പാക്കിസ്‌ഥാൻ കാര്യമായ പുരോഗതി കൈവരിച്ചതായി എഡിബി വിലയിരുത്തി.
പാക്കിസ്ഥാന്റെ വർധിച്ചുവരുന്ന പ്രതിരോധ ചെലവിന്റെ പശ്ച്ചാത്തലത്തിൽ, എഡിബി സഹായം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണു പാക്കിസ്‌ഥാനെ എല്ലാ രാജ്യാന്തര ഫോറങ്ങളിലും ഒറ്റപ്പെടുത്താനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്. ഐഎംഎഫിലും എതിർപ്പു രേഖപ്പെടുത്തിയെങ്കിലും പാക്കിസ്ഥാനു സഹായം അനുവദിച്ചിരുന്നു.
എഫ്.എടിഎഫിൻ്റെ (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സസ്) 'ഗ്രേ പട്ടിക'യിൽ പാക്കിസ്‌ഥാനെ ഉൾപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഭീകരവാദത്തിനുള്ള സഹായവും കള്ളപ്പണ ഇടപാടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര ഏജൻസിയാണ് എഫ്എടിഎഫ് 2018 മുതൽ ഗ്രേ ലിസ്റ്റിലുണ്ടായിരുന്ന പാക്കിസ്ഥാനെ 2022ലാണ് എഫ്.എടിഎഫ് ഒഴിവാക്കിയത്.
© Copyright 2024. All Rights Reserved