
ഇസ്ലാമാബാദ്. ജയിലിൽ കഴിയുന്ന പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇ മാൻ ഖാൻ്റെ മോചനത്തിനായുള്ള പ്രക്ഷോഭത്തിൽ മക്കൾ സുലൈമാനും കാസിമും പങ്കെടുത്താൽ കർശന നടപടി നേരിടേണ്ടി വരുമെന്നു ഭരണകക്ഷിയായ പാക്കിസ്‌ഥാൻ മുസ്ലിം ലീഗ് (നവാസ്) നേതാക്കളുടെ മൂന്നറിയിപ്പ്. ഓഗസ്‌റ്റ് അഞ്ചിനാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്‌ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതാവിൻ്റെ മോചനത്തിനു പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
മക്കളെ ഫോണിൽ പോലും പിതാവുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും പാക്കിസ്‌ഥാനിലെത്തിയാൽ അറസ്‌റ്റ് ചെയ്യുമെന്ന സ്ഥിതിയാണെന്നും ഇമ്രാൻ്റെ മുൻ ഭാര്യ ജെമി ഗോൾഡ്സ്മിത്ത് ആരോപിച്ചു. പ്രതിഷേധത്തിനായി മക്കൾ പാക്കിസ്‌ഥാനിൽ എത്തുമെന്ന് ഇമ്രാൻ്റെ സഹോദരി അലി ഖാൻ അറിയിച്ചിരുന്നു.
















© Copyright 2025. All Rights Reserved