യുകെയിൽ കാലാവസ്ഥ താറുമാറാക്കാൻ ഇയോവിൻ കൊടുങ്കാറ്റ് എത്തുന്നതിനു മുമ്പ് പുതിയ ചുഴലിക്കാറ്റ് എത്തുന്നു. ഇയോവിൻ കൊടുങ്കാറ്റ് യുകെയിലും, അയർലണ്ടിലും എത്തിക്കുന്ന 125 മൈൽ വേഗത്തിലുള്ള കാറ്റിനെ നേരിടാൻ ഒരുങ്ങി ഇരിക്കവെയാണ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
-------------------aud--------------------------------
ലെവൽ 2 അലേർട്ടാണ് യൂറോപ്യൻ സ്റ്റോം ഫോർകാസ്റ്റ് എക്‌സെപിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ വ്യാഴാഴ്ച സൗത്ത് ഇംഗ്ലണ്ടിൽ ഏതാനും ശക്തമായ ചുഴലിക്കാറ്റുകൾ രൂപപ്പെടുമെന്നാണ് വ്യക്തമാകുന്നത്. ബ്രിസ്റ്റോൾ മുതൽ ലണ്ടൻ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകർ കൂട്ടിച്ചേർത്തു.
സതേൺ ഇംഗ്ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും, വെയിൽസിലും മറ്റൊരു ചുഴലിക്കാറ്റിനുള്ള ലെവൽ 1 മുന്നറിയിപ്പും നിലവിലുണ്ട്. എന്നാൽ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തീവ്രത അൽപ്പം കടുപ്പമാകുമെന്ന നിരീക്ഷണത്തിലേക്ക് വിദഗ്ധർ എത്തിയിട്ടുണ്ട്. 100 വർഷത്തിൽ ഒരിക്കൽ നേരിടുന്ന കൊടുങ്കാറ്റായി ഇയോവിൻ മാറാനുള്ള സാധ്യതകളാണ് ഇപ്പോൾ മുന്നോട്ട് വെയ്ക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 6 മണിയോടെ 90 മൈൽ വേഗത്തിലുള്ള കാറ്റാണ് ഇയോവിൻ കൊടുങ്കാറ്റ് എത്തിക്കുക. അയർലണ്ടിലെ തീരപ്രദേശങ്ങളിൽ വേഗത 125 മൈൽ വരെ എത്തിയേക്കാം. കാറ്റിന്റെ വേഗത ഉയരുന്നതിനാൽ ജീവൻ അപകടത്തിലാകാനുള്ള സാധ്യത വരെ നേരിടാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.
ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഗ്രാംപിയാൻ, യോർക്ക്ഷയർ & ഹംബർ, സ്ട്രാത്‌ക്ലൈഡ്, നോർത്ത് വെയിൽസ്, നോർത്തേൺ അയർലണ്ട്, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, സെൻഡ്രൽ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിൽ കാറ്റിനുള്ള ആംബർ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved