
വാഷിങ്ടൻ . ഇറാനെ യുഎസ് ആക്രമിക്കുമോ എന്ന ചോദ്യത്തിന്
വ്യക്തമായ ഉത്തരം നൽകാതെ യുഎസ് പ്രസിഡൻന്റ് ഡോണൾഡ് പോപ് ഇറാൻ വിഷയത്തിൽ ട്രംപിൻ്റെ തീരുമാനം നടപ്പാക്കാൻ യുഎസ് സൈന്യം സജ്‌ജമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്ത് പറഞ്ഞു. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുമെന്നു സെനറ്റ് കമ്മിറ്റിക്കു മുൻപാകെ ഹെ്ത് പറഞ്ഞു.
ഇറാനിൽ ബോംബിടുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ട്രംപ് ഇന്നലെയും വ്യക്തമായ ഉത്തരം നൽകിയില്ല. ഇട്ടേക്കാം. ഇടാതിരിക്കാം. ആർക്കുമറിയില്ല ഞാനെന്തുചെയ്യാൻ പോകുന്നുവെന്ന്' എന്ന മറുപടിയാണു നൽകിയത്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും അല്ലെങ്കിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുമെന്നും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഇന്നലെയും ഒറ്റവരി സന്ദേശങ്ങൾ തുടർന്നു.
















© Copyright 2025. All Rights Reserved