
ടെഹ്റാൻ ഇറാനു നേരെ വീണ്ടും ആക്രമണമുണ്ടായാ തിരിച്ചടിക്കാൻ തയാറെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യക്തമാക്കി. ഇസ്രയേലുമായി 12 ദിവസം നീണ്ട യുദ്ധത്തിൽ നൽകിയ പ്രഹരത്തെക്കാൾ വലുതായിരിക്കും അതെന്നും മുന്നറിയിപ്പു നൽകി. ഇറാൻ സർക്കാർ ടിവി വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് യുഎസും ഇസ്രയേലും പുതിയ ആക്രമണം നടത്തിയാൽ ശക്തിയായി തിരിച്ചടിക്കുമെന്നു ഖമനയി അറിയിച്ചത്.
ഇതിനിടെ, ഇറാൻ മുന്നോട്ടു വച്ച ഉപാധികൾ അംഗീകരിക്കാതെ യുഎസുമായി ആണവചർച്ചയ്ക്കില്ലെന്ന് പാർലമെൻന്റ് വ്യക്തമാക്കി. ആക്രമണം നടത്തില്ലെന്ന ഉറപ്പു കിട്ടിയാൽ മാത്രം ചർച്ചയ്ക്കു തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്‌ചി നേരത്തേ പറഞ്ഞിരുന്നു.
















© Copyright 2025. All Rights Reserved