ഇറാൻ – ഇസ്രയേൽ സംഘർഷം: തുടർനടപടികൾ സംബന്ധിച്ച സാധ്യതകൾ ട്രംപിന് കൈമാറിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

19/06/25

വാഷിങ്ടൻ . ഇറാൻ - ബയേൽ സംഘർഷം മൂർഛിച്ചതോടെ
തുടർനടപടികൾ സംബന്ധിച്ച സാധ്യതകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ടപിന് കൈമാറിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. ഇസ്രയേലിൻ്റെ ആക്രമണങ്ങളെ സഹായിക്കാൻ യൂഎസ് പദ്ധതിയിടുന്നുണ്ടോയെന്ന് പറയാൻ അദ്ദേഹം തയാറായില്ല. മധ്യപൂർവദേശത്തുള്ള യുഎസ് സൈന്യത്തിന് പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ്റെ ഭൂഗർഭആണവപദ്ധതികളെ തകർക്കാൻ ബങ്കർ ബസ്‌റ്റർ ബോംബുകൾ ഇസ്രയേലിന് കൈമാറണോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ട്രംപ് ആണെന്നും അദ്ദേഹം പറഞ്ഞു. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി 2 സ്‌റ്റെൽത്ത് ബോംബറുകൾ പറത്താൻ യുഎസ് പൈലറ്റുമാർ ആവശ്യമാണ്.

അടുത്ത നടപടി സംബന്ധിച്ച് നിരവധി സാധ്യതകൾ പ്രസിഡന്റിനു മുന്നിലുണ്ടെന്ന് ഉറപ്പാക്കുക, അത് പ്രസിഡന്റിനെ അറിയിക്കുക, ആ സാധ്യതകളുടെ അനന്തരഫലങ്ങൾ ബോധ്യപ്പെടുത്തുക എന്നിവയാണ് തന്റെയും സംയുക്‌ത സേനാ മേധാവി ജനറൽ ഡാൻ കെയ്നിന്റെയും ചുമതലയെന്ന് പീറ്റ് ഹെഗ്‌സെത് പറഞ്ഞു. അതേസമയം, യൂഎസ് കൂടുതൽ യുദ്ധവിമാനങ്ങളും ഏരിയൽ ഇന്ധന ടാങ്കുകളും മധ്യപൂർവദേശത്ത് വിന്യസിച്ചു. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യു.എസ് വിന്യസിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാനെതിരെയുള്ള ആക്രമണത്തിൽ പങ്കുചേർന്നാൽ, മധ്യപൂർവദേശത്ത് മറ്റൊരു യുദ്ധത്തിലേക്ക് യുഎസിനെ വലിച്ചിഴക്കുന്ന നടപടിയാകുമതെന്ന് വിലയിരുത്തലുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu