ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാന് ക്ഷണം; യുറേനിയം മാറ്റാനാവില്ലെന്ന് ഖമനയിയുടെ ഉപദേശകൻ

04/02/26

ഇസ്ലാമാബാദ് തുർക്കിയിൽ നടക്കുന്ന ഇവാൻ യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായി പാക്കിസ്‌ഥാൻ ഫെബ്രുവരി ആറിന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്‌താവ് താഹിർ അന്ദ്രാബ്ദി അറിയിച്ചു. പാക്കിസ്‌ഥാനു പുറമെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്ന് പാക്കിസ്‌ഥാൻ മാധ്യമമായ ഡോണിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, യുഎസിനോടുള്ള വിശ്വാസം ഇറാന് നഷ്‌ടമായെങ്കിലും ആണവ വിഷയത്തിൽ കരാറിലെത്താനുള്ള സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്‌ചി പറഞ്ഞു. "ആണവ നിരായുധീകരണം ഉറപ്പാക്കാൻ നീതിയുക്‌തമായ കരാറിനായി എത്തുക എന്ന ട്രംപിന്റെ വാക്കുകളാണ് ചർച്ചയ്‌ക്കെത്തുന്ന യുഎസ് സംഘം പിന്തുടരുന്നതെങ്കിൽ മറ്റൊരു ചർച്ചയ്ക്കുള്ള സാധ്യത ഞാൻ കാണുന്നുണ്ട് -അറഗ്ചി സിഎൻഎന്നിനോടു പറഞ്ഞു. ആണവായുധം വേണ്ടെന്നാണ് ട്രംപ് പറയുന്നത്. അതിനോട് ഞങ്ങൾ പൂർണമായി യോജിക്കുന്നു. അത് മികച്ചൊരു കരാറാകും പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ്. പിൻവലിക്കണമെന്നും അറഗ്‌ചി കൂട്ടിച്ചേർത്തു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu