ദുബായ് ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചാൽ അതിൻ്റെ നിയമപരമായ ഉത്തരവാദിത്തം യൂഎസിന് ആയിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗി ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന രാജ്യാന്തര മാധ്യമത്തിൻ്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
ഇറാനു നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലും അബ്ബാസ് അറാഗ്‌ചി മുന്നറിയിപ്പ് നൽകി. ഭീഷണി തുടരുകയാണെങ്കിൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങളെയും വസ്തുക്കളെയും സംരക്ഷിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നു. അത്തരം നടപടികളെക്കുറിച്ച് രാജ്യാന്തര ആണവോർജ ഏജൻസി(ഐ.എഇഎ)ക്ക് അറിയിപ്പ് നൽകുമെന്നും അറാഗി കൂട്ടിച്ചേർത്തു
© Copyright 2024. All Rights Reserved