ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം വേണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്താൻ കരട് വിജ്ഞാപനം ഇറക്കി. അടുത്ത വർഷം ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കും.
-----------------------------
അപകട സാധ്യത കണക്കിലെടുത്ത് അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് തീരുമാനം. ഇലക്ട്രിക് കാറുകൾ, ബസുകൾ, വാനുകൾ, ട്രക്കുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള M കാറ്റഗറി വാഹനങ്ങൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള N കാറ്റഗറി വാഹനങ്ങൾക്കും ഈ നിയമം ബാധകമാകും.
നിലവിലുള്ള വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കും. ചില കമ്പനികളുടെ മോഡലുകളിൽ എവിഎഎസ് അഥവാ അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved