ഇസ്തംബൂളിൽ ഇറാൻ – യൂറോപ്പ് ആണവചർച്ച വെള്ളിയാഴ്‌ച

21/07/25

ടെഹ്റാൻ ആണവപദ്ധതി സംബന്ധിച്ചു ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അടുത്തയാഴ്‌ച ഇറാൻ ചർച്ച നടത്തുമെന്ന് ഇറാൻ വിദേശകാര്യ വക്‌താവ് ഇസ്‌മായിൽ ബാഗെയി. തുർക്കിയിലെ ഇസ്‌തംബൂളിലാണ് ചർച്ച. യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായ കാലസ്, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്‌ചിയുമായി നടത്തിയ ചർച്ചയ്ക്കുപിന്നാലെയാണു തീരുമാനം.

കരാർ പുനഃസ്‌ഥാപിക്കാൻ ചർച്ച നടത്തുന്നില്ലെങ്കിൽ അടുത്ത മാസാവസാനത്തോടെ ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും വൻശക്‌തികൾ മുന്നറിയിപ്പുനൽകിയിരുന്നു. 2015 ൽ ഇറാനും വൻശക്‌തികളുമായുണ്ടാക്കിയ ആണവക്കരാറിൽനിന്ന് യുഎസ് 2018ൽ ഏകപക്ഷീയമായി പിന്മാറിയിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu