
ടെഹ്റാൻ . നഗരത്തിൽ കനത്ത ആക്രമണമുണ്ടാകുമെന്ന ജീതിയിൽ സറാൻ തലസ്‌ഥാനമായ ടെഹ്റാനിൽനിന്ന് കൂട്ടപ്പലായനം തുടരുന്നു. നഗരത്തിലെ പ്രധാന തെരുവുകൾ ശൂന്യമാണ്. ക്ഷാമ തടയാനുള്ള നടപടികളുടെ ഭാഗമായി ഇന്ധന ഉപയോഗ നിയന്ത്രണവും നിലവിൽവന്നു. ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തതോടെ ടെഹ്റാൻ്റെ ആകാശം പൂർണമായു തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ജനങ്ങളോട് ഒഴിയാൻ ആദ്യം ഇസ്രയേൽ സൈന്യവും പിന്നാലെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടതോടെ ഏതുനിമിഷവും ആക്രമണമുണ്ടാകുമെന്ന ഭീതി വർധിച്ചു. രക്ഷയ്ക്കായി ബങ്കറുകളില്ലാത്തതും സ്‌ഥിതി മോശമാക്കി.
വിദേശരാജ്യങ്ങൾ പൗരന്മാരെ കരമാർഗം
അയൽരാജ്യങ്ങളിലെത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിർത്തിയിലേക്കുള്ള ഹൈവേകളിൽ വൻ ഗതാഗതക്കുരുക്കാണ്. രാജ്യത്തിന്റെ ഉൾമേഖലകളിലേക്കും തുർക്കി, അർമീനിയ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കുമാണ് പലായനം. ബോംബാക്രമണം തുടങ്ങിയ ദിവസം നാശങ്ങളുടെ ദൃശ്യങ്ങൾ ഔദ്യോഗിക മാധ്യമങ്ങളടക്കം പ്രാധാന്യത്തോടെ പ്രചരിപ്പിച്ചെങ്കിലും പിന്നീടു വാർത്താനിയന്ത്രണം വന്നു. പൊതുസ്‌ഥലത്തു ഫോട്ടോ, വിഡിയോ ചിത്രീകരണത്തിനും വിലക്കുണ്ട്
















© Copyright 2025. All Rights Reserved