ജറുസലം. ഗാസയിൽ ഭക്ഷണവിതരണകേന്ദ്രത്തിനു സമീപം നടത്തിയ വെടിവയ്പ്‌പ് ഉൾപ്പെടെ ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 95 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വിതരണകേന്ദ്രത്തിനു സമീപമുണ്ടായ വെടിവയ്‌പിൽ റഫായിൽ 5 പേരും മധ്യ ഗാസയിൽ ഒരാളുമാണു കൊല്ലപ്പെട്ടത്; 29 പേർക്കു പരുക്കേറ്റു. ഞായറാഴ്ച്‌ച രാവിലെ ഭക്ഷണവിതരണം ആരംഭിക്കുന്നതിനു മുൻപാണു വെടിവയ്പ്‌പുണ്ടായത്.
അതേസമയം, തായ്‌ലൻഡുകാരനായ ബന്ദി നട്ടപോങ് പിൻ്റയുടെ മൃതദേഹം കൂടി റഫായിൽനിന്ന് ഇസ്രയേൽ സൈന്യം കണ്ടെടുത്തു. ഇസ്രയേലിൽ തോട്ടംതൊഴിലാളിയായായിരുന്നു പിൻ്റെ (35) ബന്ദികളാക്കപ്പെട്ട 2 തായ് പൗരന്മാരുടെ മൃതദേഹം കൂടി കണ്ടെടുക്കാനുണ്ടെന്ന് തായ്‌ലൻഡ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ ശേഷിക്കുന്ന 55 ബന്ദികളിൽ പകുതിയോളംപേർ മാത്രമാണു ജീവനോടെയുള്ളത്.
© Copyright 2024. All Rights Reserved