2023 ഒക്‌ടോബറിൽ ഗാസയിൽ കടന്നാക്രമണം ആരംഭിച്ചശേഷം 20 മാസത്തിനിടെ ഇസ്രയേൽ കൊന്നുതള്ളിയത് ആയിരക്കണക്കിന് കുട്ടികളെ. കുറഞ്ഞത് 16,500 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
-------------------aud--------------------------------
ഒരു വയസ്സിന് താഴെയുള്ള 916 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു, ഒരു വയസ്സിനും അഞ്ച് വയസ്സിനുമിടയിൽ പ്രായമുള്ള 4,365 കുഞ്ഞുങ്ങളും. ആറിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള 6,101 കുട്ടികളും 13നും 17 വയസ്സിനുമിടയിൽ പ്രായമുള്ള 5,124 പേരും കൊല്ലപ്പെട്ടു.
ഗാസയിലെ 93 ശതമാനത്തിലധികം കുട്ടികളും കടുത്ത പോഷകാഹാരക്കുറവിലാണ്. അടിയന്തരമായി സഹായം എത്തിച്ചില്ലെങ്കിൽ 14,000 കുട്ടികൾ ഗാസയിൽ മരിക്കുമെന്ന് യുഎൻ ഏജൻസി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പട്ടിണിയെ തുടർന്ന് 29 കുട്ടികൾ മരിച്ചതായി ആരോഗ്യമന്ത്രി മാജിദ് അബു റമദാൻ പറഞ്ഞു.
© Copyright 2024. All Rights Reserved