ജറുസലം. ഗാസയിൽ ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ 4 മാധ്യമപ്രവർത്തകർ അടക്കം 43
പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ ബാപ്റ്റിസ്‌റ്റ്
ഹോസ്പ്‌പിറ്റലിനുനേരെ യുണ്ടായ ആക്രമണത്തിലാണു മാധ്യമപ്രവർത്തകർ കൊല്ല പ്പെട്ടത്. അതിനിടെ, 2 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രയേൽ അറിയിച്ചു.
ഇസ്രയേൽ-യുഎസ് ഇരട്ട പൗരത്വമുള്ള ഗാഡി ഹാഗിയുടെയും (72)
ഭാര്യ ജൂഡി വെയ്ൻസസ്റ്റെയിൻ്റെയും (70) മൃതദേഹങ്ങളാണു ഖാൻ യൂനിസിൽനിന്നു സൈന്യം കണ്ടെടുത്തത്. ഗാസയിൽ ശേഷിക്കുന്ന 58 ബന്ദികളിൽ പകുതിയോളംപേർ മാത്രമേ ജീവനോടെയുള്ളുവെന്നാണു കരുതുന്നത്. അതിനിടെ ബുധനാഴ്ച നിർത്തിവച്ച ഭക്ഷണവിതരണം ഭാഗികമായി പുനരാരംഭിച്ചതായി ഇസ്രയേൽ-യു.എസ് പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു.
© Copyright 2024. All Rights Reserved