'നാരായണീൻറെ മൂന്നാണ്മക്കൾ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
------------------aud------------------------------
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്. കിഷ്‍കിന്ധാ കാണ്ഡത്തിന് ശേഷം ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. ശരൺ വേണുഗോപാൽ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.
ഫെബ്രുവരി 7ന് ചിത്രം തിയറ്ററുകളിലെത്തും.
© Copyright 2024. All Rights Reserved