
ഹേഗ് . നെടുനീളൻ ഉച്ചകോടിക്കിടെ ബോറടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ സ്‌ഥലം വിടാതിരിക്കാൻ പുതിയ തന്ത്രവുമായി നാറ്റോ നേതാക്കൾ. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നെതർലൻഡ്‌സിലെ ഹേഗിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയുടെ സമയം വെറും രണ്ടര മണിക്കൂറിലേക്ക് ഒതുക്കാനാണ് നേതാക്കൾ ആലോചിക്കുന്നതെന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
കാനഡയിലെ കനാനസിസിൽ നടന്ന 2 ദിവസത്തെ ജി7 ഉച്ചകോടിക്കെത്തിയ ട്രംപ് ചെന്നിട്ട് തിരക്കുണ്ടെന്നു പറഞ്ഞ് ആദ്യദിനം തന്നെ സ്‌ഥലം വിട്ടിരുന്നു. ട്രംപിന്റെ അസാന്നിധ്യം സുപ്രധാന വിഷയങ്ങളിലെ സംയുക്‌ത തീരുമാനങ്ങളെ ബാധിച്ചു. ഇത് നാറ്റോ ഉച്ചകോടിയിലും ആവർത്തിക്കാതിരിക്കാനാണ് സമയം വെട്ടിച്ചുരുക്കിയുള്ള മുൻകരുതൽ.
















© Copyright 2025. All Rights Reserved