ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിനാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ( Unni Mukundan) മര്‍ദ്ദിച്ചതെന്ന് പ്രഫഷണല്‍ മാനേജര്‍ വിപിന്‍ കുമാര്‍. തന്റെ ഫ്‌ലാറ്റില്‍ വന്ന് പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചു വരുത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ചതായും വിപിന്‍ കുമാര്‍ ആരോപിച്ചു. ഉണ്ണി മുകുന്ദന്‍ കരണത്തടിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മാനേജറുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. വിപിന്‍ കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
© Copyright 2024. All Rights Reserved