
സൗദിയിലെ ഹോട്ടലുകൾ, കഫേകൾ എന്നി സ്ഥലങ്ങളിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിലെ ചേരുവകൾ, കലോറി എന്നിവ വിശദീകരിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFA).
ജൂലൈ മുതൽ പുതിയ ഭക്ഷ്യനിയമം നടപ്പിലാക്കണം. ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ മുഴുവൻ വിവരങ്ങൾ മനസ്സിലാക്കുന്നത് വഴി ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് നിയമം നടപ്പിലാക്കുന്നത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
-------------------aud-------------------------------
ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ്, പാനീയങ്ങളിലെ കഫീൻ അളവ്, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയാൻ ആവശ്യമായ സമയം എന്നിവ നിർബന്ധമായും രേഖപ്പെടുത്തി പ്രദർശിപ്പിക്കണം. ഇതുവഴി ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആളുകൾക്ക് സാധിക്കും. അതിലൂടെ മികച്ച ആരോഗ്യം ജനങ്ങൾക്ക് ഉറപ്പ് വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാവുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.
















© Copyright 2025. All Rights Reserved