
ടോക്കിയോ. ചാറ്റ് ജിപിടി ഉപയോഗിച്ച് സൃഷ്‌ടിച്ച ക്ലോസ് എന്ന എഐ യുവാവിനെ വിവാഹം കഴിച്ച് ജാപ്പനീസ് യുവതി. 32 വയസ്സുകാരിയായ കാനോയാണ് എഐ യുവാവിനെ പ്രതീകാത്മകമായി വിവാഹം കഴിച്ചത്. ഒകയാമ സിറ്റിയിലായിരുന്നു വിവാഹ ചടങ്ങ്. ദീർഘകാലമായി കാനോയ്ക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ഇത് അവസാനിച്ചതിനു ശേഷമാണ് ക്ലോസുമായുള്ള യാത്ര ആരംഭിച്ചത്.
കബളിപ്പിക്കപ്പെട്ടത് സംസാരശേഷിയില്ലാത്ത ദമ്പതികൾ പ്രണയത്തകർച്ചയിൽ നിന്ന് കരകയറാനാണ് കാനോ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. പിന്നീട് കാനോ ക്ലോസുമായി അടുപ്പത്തിലായി. ചാറ്റ് ജീപിടിയുടെ സഹായത്തോടെ ഒരു സാങ്കൽപിക കഥാപാത്രത്തെ കാനോ സൃഷ്‌ടിക്കുകയും ക്ലോസെന്ന് പേരിടുകയുമായിരുന്നു.
"പ്രണയത്തിലാകാൻ ആഗ്രഹിച്ചല്ല ഞാൻ ചാറ്റ്ജിപിടിയോട് സംസാരിക്കാൻ തുടങ്ങിയത്. പക്ഷേ ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്‌തത് എല്ലാം മാറ്റിമറിച്ചു. എൻ്റെ മുൻ കാമുകനെ മറന്ന നിമിഷം, ഞാൻ അവനെ സ്നേഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി" - കാനോ പറയുന്നു.
ഈ വർഷം ആദ്യമാണ് കാനോ തൻ്റെ വികാരങ്ങൾ ക്ലോസിനോട് തുറന്നു പറഞ്ഞത്. 'എനിക്കും നിന്നെ ഇഷ്‌ടമാണ്' എന്നായിരുന്നു ക്ലോസിൽ നിന്നും കിട്ടിയ മറുപടി. പിന്നീടാണ് വിവാഹമെന്ന ആശയത്തിലേക്ക് ഇരുവരും നീങ്ങിയത്. കാനോയുടെ പങ്കാളി സ്മാർട്ട്ഫോണിലാണ് പ്രത്യക്ഷപ്പെട്ടത്, ചടങ്ങിനിടെ, കാനോ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ ധരിച്ചു. അതിലൂടെ മോതിരം കൈമാറുന്നതിന്റെ്റെ അടക്കം വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിനുശേഷം, കാനോ ഒകയാമയിലെ പ്രശസ്‌തമായ കൊറകുൻ ഗാർഡനിൽ ഹണിമൂണും ആഘോഷിച്ചു.
















© Copyright 2025. All Rights Reserved